രാജ്യതലസ്ഥാനത്ത് ഇന്ന് മുതൽ സ്കൂളുകൾ തുറക്കുന്നു. ഭാഗികമായാണ് സ്കൂളുകൾ തുറക്കുക. പത്ത്, പന്ത്രണ്ട് ക്ലാസുകാർക്കാണ് സ്കൂളുകൾ തുറക്കുക. മാത്രമല്ല, അഡ്മിഷൻ സംബന്ധമായ ആവശ്യങ്ങൾക്ക് സ്കൂളുകളിലെത്താം. അഡ്മിഷൻ ആവശ്യങ്ങൾക്കായും പരീക്ഷയുമായി ബന്ധപ്പെട്ട പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ക്കും ഇന്ന് മുതൽ സ്കൂളുകളിൽ എത്താമെന്നും ഡി.ഡി.എം.എ പുറത്തുവിട്ട വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.
ഡോക്ടർമാർക്കെതിരെ അതിക്രമങ്ങൾ, വച്ചുപൊറുപ്പിക്കാനാകില്ലെന്ന് ഐഎംഎ, കേന്ദ്രനയം കൊണ്ടുവരണം
ഡൽഹിക്കു പുറമെ ഹിമാചൽപ്രദേശ്, ഒഡിഷ, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, തമിഴ്നാട്, ഹരിയാന, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുവാനുള്ള തീരുമാനത്തിലാണുള്ളത്. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് സ്കൂളുകൾ തുറക്കുവാനുള്ള തീരുമാനം. അതേസമയം, പഞ്ചാബിൽ പത്തു മുതൽ 12 വരെയുള്ള ക്ലാസുകൾ ജൂലൈ 26ന് ആരംഭിച്ചിരുന്നു. ഓൺലൈൻ ക്ലാസും നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക