മാന്നാർ: വില്ലേജ് ഓഫീസിനുള്ളിൽ മദ്യപിച്ചു ബോധംകെട്ടു കിടന്ന രണ്ട് ജീവനക്കാർ അറസ്റ്റിൽ. കുരട്ടിശ്ശേരി വില്ലേജ് ഓഫീസിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ തിരുവനന്തപുരം പാറശാല വലിയവിള പുത്തൻ വീട്ടിൽ ജയകുമാർ (39), മാന്നാർ വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് നെടുമുടി എൺപതിൽചിറ വീട്ടിൽ അജയകുമാർ (43) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
ഇന്നലെ രാത്രി മാന്നാർ വില്ലേജ് ഓഫീസിൽ ആയിരുന്നു സംഭവം.എട്ടുമണിയോടെ വില്ലേജ് ഓഫീസിനുള്ളിൽ വെളിച്ചം കാണുകയും, അനക്കം കേൾക്കുകയും ചെയ്തപ്പോൾ അതുവഴിപോയ ബിജെപി പ്രവർത്തകരും നാട്ടുകാരും വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.
പൊലീസെത്തുമ്പോൾ അമിതമായി മദ്യപിച്ചു ബോധം നഷ്ടപ്പെട്ട നിലയിലായിരുന്നു രണ്ടുപേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക