സേവ് ദ് ഡേറ്റ് വിഡിയോ പങ്കുവച്ച് സീരിയൽ താരം വിഷ്ണു വി. നായർ. ഓഗസ്റ്റ് 18ന് ആണ്. വിഷ്ണുവിന്റെ വിവാഹം. കാവ്യ ജി.നായർ ആണ് വധു.കോട്ടയം ചങ്ങനാശേരി സ്വദേശിയാണ് വിഷ്ണു.
മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത് ഭാഗ്യജാതകം സീരിയലിലെ അനന്തൻ എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്. പിന്നീട് ‘പൗർണമി തിങ്കൾ’ സീരിയലിൽ നായകനായി തിളങ്ങി.
കടൽ പശ്ചാത്തലമാക്കിയാണ് പ്രണയാർദ്രമായ സേവ് ദ് ഡേറ്റ് വിഡിയോ ഒരുക്കിയിരിക്കുന്നത്. ആരാധകരും സഹപ്രവർത്തകരും വിഷ്ണുവിനും കാവ്യയ്ക്കും ആശംസ നേർന്നു രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക