Home FITNESS പ്രമേഹരോഗികൾ ഈ ഭക്ഷണങ്ങൾ കൃത്യമായി ഡയറ്റിൽ ഉൾപ്പെടുത്തണം

പ്രമേഹരോഗികൾ ഈ ഭക്ഷണങ്ങൾ കൃത്യമായി ഡയറ്റിൽ ഉൾപ്പെടുത്തണം

ജീവിത ശൈലിയിലെ അശ്രദ്ധ നിങ്ങളെ പ്രമേഹ രോഗിയാക്കും. അതിനാൽ തന്നെ പ്രമേഹ രോഗമുള്ളവർ ഭക്ഷണം നിയന്ത്രിക്കണം.ശരീരത്തില്‍ പോഷകാഹാരങ്ങളുടെ ആവശ്യകത അറിഞ്ഞ് ചില ആഹാരശീലങ്ങള്‍ മാറ്റുക എന്നതാണ് പ്രമേഹരോഗികള്‍ ആദ്യം ചെയ്യേണ്ട കാര്യം. അന്നജം കുറഞ്ഞ, അമിത ഊര്‍ജം അടങ്ങാത്ത എന്നാല്‍ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് പ്രമേഹരോഗികള്‍ കഴിക്കേണ്ടത്.

1. പ്രമേഹം നിയന്ത്രിക്കാൻ ഏറ്റവും നല്ലത് പാവയ്ക്കാണ്. പാവയ്ക്കയിലടങ്ങിയിരിക്കുന്ന ചില ഘടകങ്ങളാണ് ഇതിന് സഹായിക്കുന്നത്. ഇവ രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് ഉയരാതിരിക്കാന്‍ സഹായിക്കും.

2. കാര്‍ബോഹൈട്രേറ്റിന്‍റെ അഴവ് കുറഞ്ഞ ബ്രൊക്കോളി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. ഒപ്പം ചീരയും പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഭക്ഷണമാണ്.

3. പയറുവർഗങ്ങളിലെ പോഷകഘടങ്ങൾ പ്രമേഹരോഗികൾക്കു ഉത്തമമാണ്. മുതിര, ചെറുപയർ, സോയാബീൻ തുടങ്ങിയവയിൽ നാരുകളും ഫ്ളേവനോയിഡുകളും ധാരാളം അടങ്ങിയിരിക്കുന്നു. ഇത് പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കും.

4. രക്തത്തിലെ ഗ്ലൂക്കോസ‍ിന്റെ അളവ് കുറയ്ക്കാനും ഇൻസുലിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഓട്സ് നല്ലതാണ്.

5. പ്രമേഹം നിയന്ത്രിക്കാൻ ഏറ്റവും നല്ലതാണ് വെണ്ടയ്ക്ക. ഗ്ലൈസെമിക് ഇൻഡക്സ് കുറവായതിനാൽ ദഹിക്കാനും എളുപ്പമാണ്. ഇതിലടങ്ങിയ ജീവകം ബിയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും.

6. പ്രമേഹരോഗികൾ ദിവസവും നാലോ അഞ്ചോ ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ബദാമില്‍ അടങ്ങിയിരിക്കുന്ന മാഗ്നീസാണ് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്നത്.

7. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായകമാണ് ആപ്പിള്‍. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ പ്രമേഹത്തിന് മാത്രമല്ല, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ആപ്പിള്‍ നല്ലതാണ്.

8. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനുള്ള കഴിവ് പേരയ്ക്കക്കുണ്ട്. അതുകൊണ്ട് പ്രമേഹ രോഗികള്‍ക്ക് പേരയ്ക്ക കഴിക്കാം.

Also Read :   ട്രൂത്ത് സോഷ്യൽ;ട്വിറ്ററിനെ മുട്ടുകുത്തിക്കാൻ സ്വന്തം പ്ലാറ്റ്‌ഫോമുമായി ട്രംപ്