Home LATEST NEWS കർണ്ണാടകയിൽ സ്കൂളുകൾ തുറക്കുന്നു; ഓഗസ്റ്റ് 23 മുതൽ ക്ലാസുകൾ

കർണ്ണാടകയിൽ സ്കൂളുകൾ തുറക്കുന്നു; ഓഗസ്റ്റ് 23 മുതൽ ക്ലാസുകൾ

കർണ്ണാടകയിൽ കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന സ്കൂളുകൾ തുറക്കുന്നു. ഓഗസ്റ്റ് 23 മുതൽ 9,10,11,12 ക്ലാസുകൾ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമാകും പ്രൈമറി സ്കൂളുകളും എട്ടാം ക്ലാസും വീണ്ടും തുറക്കുന്നത് സംബന്ധിച്ച തീരുമാനം ഉണ്ടാകുക.

ഓഗസ്റ്റ് അവസാനത്തോടെ ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടാകും. സ്കൂളുകൾ വീണ്ടും തുറക്കുമ്പോൾ പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങൾ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ പുറത്തിറക്കും. കേരളത്തിലെയും മഹാരാഷ്ട്രയിലെയും അതിർത്തി ജില്ലകളിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്താനും രാത്രി 10 മണിക്ക് പകരം രാത്രി 9.00 മുതൽ രാത്രി കർഫ്യൂ ഏർപ്പെടുത്താനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചു.

Also Read :   നാസയുടെ ഏറ്റവും പുതിയ ഗാലക്സി ചിത്രം; പാക്ക്-മാൻ