ലോക മലയാളികൾക്ക് എക്കാലവും പ്രിയപ്പെട്ട നടനാണ് മമ്മൂട്ടി. കെ.എസ്. സേതുമാധവന് സംവിധാനം ചെയ്ത അനുഭവങ്ങള്‍ പാളിച്ചകള്‍ ‘ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി ആദ്യമായി സിനിമാ ലോകത്തെത്തുന്നത്. ചലച്ചിത്ര ലോകത്ത് അമ്പത് വർഷം പൂർത്തിയാക്കുകയാണ് മമ്മൂട്ടി. അതിനാൽ തന്നെ മമ്മൂട്ടിയെ സര്‍ക്കാര്‍ ആദരിക്കുമെന്ന് മന്ത്രി സജി ചെറിയാന് കഴിഞ്ഞ ദിവസം നിയമസഭയിൽ അറിയിച്ചു. ഇതിനു വേണ്ടി പ്രത്യേക പരിപാടി ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് നടൻ ഇപ്പോൾ.
സാമ്പത്തികച്ചെലവുള്ള ഒരു ആദരവും തനിക്ക് വേണ്ടെന്നാണ് മമ്മൂട്ടി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സിനിമാ സാംസ്കാരിക മന്ത്രി സജി ചെറിയാനെ വിളിച്ച് തന്നെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ആദരിക്കുവാൻ സർക്കാർ തീരുമാനിച്ച വിവരം അറിയിക്കുന്നതിനായി വിളിച്ചപ്പോഴായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. അങ്ങനെയെങ്കിൽ മമ്മൂട്ടിയുടെ സമയം നൽകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു, ചടങ്ങ് ചെറുതാണെങ്കിലും വലുതാണെങ്കിലും പണം വേണമെങ്കിലും വേണ്ടെങ്കിലും അത് തങ്ങള്‍ക്ക് സന്തോഷത്തിന്റെ മുഹൂര്‍ത്തമാണെന്ന് സജി ചെറിയാൻ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക