തിരുവിതാംകൂര്‍ പൈതൃക പദ്ധതിയുടെ ഭാഗമായുള്ള എല്ലാ പ്രവർത്തനങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തീരുമാനം. തിരുവനന്തപുരം നഗരത്തിലെ 30 കെട്ടിടങ്ങളെ ഉള്‍പ്പെടുത്തി അഞ്ചു സോണുകളിലായി ഇല്യുമിനേഷന്‍ പദ്ധതി നടപ്പിലാക്കുവാനാണ് ആദ്യഘട്ടത്തില്‍ തീരുമാനിച്ചിരിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ പൂർത്തിയാക്കുന്നതിനായി ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു.
വാതിൽപ്പടി സേവനം ആദ്യഘട്ടം സെപ്തംബറില്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി
തിരുവിതാംകൂര്‍ രാജവംശകാലത്തെ പൈതൃക കെട്ടിടങ്ങളുടെ സംരക്ഷണമാണു പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. കെട്ടിടങ്ങളുടെ പൗരാണികതയും വാസ്തുവിദ്യയും ആകര്‍ഷകമാക്കത്തക്ക വിധത്തില്‍ ദീപാലംകൃതമാക്കുന്നതാണ് ഇല്യുമിനേഷന്‍ പദ്ധതി. തിരുവിതാംകൂറിലെ പൈതൃക കെട്ടിടങ്ങളും ക്ഷേത്രങ്ങളും സംരക്ഷിച്ചുകൊണ്ട് ടൂറിസം സര്‍ക്യൂട്ട് പദ്ധതി നടപ്പിലാക്കാന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുതന്നെ തീരുമാനിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക