നടൻ മമ്മൂട്ടി എന്നും മലയാള സിനിമയെയും ഒപ്പം ഇന്ത്യൻ സിനിമയെയും വിസ്മയിപ്പിച്ചിട്ടുള്ള താരമാണ്. മമ്മൂട്ടി സിനിമ ജീവിതത്തിന്റെ അൻപത് വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. സിനിമ ലോകത്ത് അൻപത് വർഷം പൂർത്തിയാക്കിയ മമ്മൂട്ടിയ്ക്ക് ആദരവുമായി എത്തിയിരിക്കുകയാണ് ബിജെപി. പാർട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് താരത്തെ ആദരിക്കുവാനായി എത്തിയത്. നടന്റെ എറണാകുളത്തെ വീട്ടിലെത്തി അദ്ദേഹം പൊന്നാടയണിയിച്ചു. മാത്രമല്ല, ഓണക്കോടിയും താരത്തിന് സമ്മാനിച്ചു.
നയൻതാരയുമായി കൊമ്പു കോർത്ത് അജ്മൽ തിരിച്ചു വരുന്നു! നെട്രിക്കൺ ട്രെയിലർ കത്തി കയറി !!!
മമ്മൂട്ടി ചിത്രം മാമാങ്കം നിര്‍മ്മാതാവ് വേണു കുന്നപ്പള്ളിയും വീട്ടിലുണ്ടായിരുന്നു. കെ സുരേന്ദ്രനും ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കളുമാണ് താരത്തിന്റെ വീട്ടിലെത്തിയത്. സുരേന്ദ്രനും സംഘവും ഒരു മണിക്കൂറോളം ചെലവഴിച്ചാണ് മമ്മൂട്ടിയുടെ വീട്ടില്‍ നിന്നും മടങ്ങിയത്. മമ്മൂട്ടിയെ ആദരിച്ച വിവരം തന്റെ ഫേസ്ബുക്കിലൂടെയാണ് കെ.സുരേന്ദ്രൻ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക