മല്ലിക സുകുമാരനും മരുമകൾ പൂർണിമയും തമ്മിൽ അടുത്ത ബന്ധമാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോകളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ അമ്മായിയമ്മയുടെ പേരിൽ ഓണസാരി പുറത്തിറക്കിയിരിക്കുകയാണ് പൂർണിമ.
മല്ലികയുടെ പൂർണനാമമായ മോഹമല്ലി എന്നാണ് സാരിക്ക് പേരു നൽകിയിരിക്കുന്നത്. മനോഹരമായ ഒരു വിഡിയോയ്ക്കൊപ്പം പൂർണിമ തന്നെയാണ് പുടവ പുറത്തിറക്കിയത്.
കസവു കരയുള്ള കൈത്തറി സാരിയെ വ്യത്യസ്തമാക്കുന്നത് ചുവപ്പ് പൊട്ടുകളാണ്. സ്ലാവ് ലസ് ചുവപ്പ് ബ്ലൗസിനൊപ്പം സാരിയുടുത്തു ഇരിക്കുന്ന പൂർണിമയാണ് വിഡിയോയിലുള്ളത്
ഇൻസ്റ്റഗ്രാമിലൂടെ താരം തന്നെയാണ് വിഡിയോ പങ്കുവെച്ചത്. തൊട്ടു പിന്നാലെ രസകരമായ പ്രതികരണവുമായി മല്ലികയും എത്തി. പാട്ടിലൂടെയാണ് ആശംസ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക