സിനിമാസ്വാദകരുടെ പ്രിയതാരം അല്ലു അർജുന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ‘പുഷ്പ’. ചിത്രം പ്രഖ്യാപിച്ചത് മുതൽ തന്നെ ആരാധകർ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. വലിയ സ്വീകാര്യതയാണ് ചിത്രത്തെ കുറിച്ചുള്ള എല്ലാ റിപ്പോർട്ടുകൾക്കും ലഭിച്ചിരുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സിജു തുറവൂരാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും ഗാനം പുറത്തിറങ്ങിയിട്ടുണ്ട്.
പ്രണയം പങ്കുവച്ച് സുരാജും സിജാ റോസും; ‘റോയി’ലെ ഗാനം പുറത്ത്
രാഹുല്‍ നമ്പ്യാരാണ് മലയാളത്തിലെ ഗാനം ആലപിച്ചിരിക്കുന്നത്. ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍ താരമാക്കിയ സുകുമാര്‍ തന്നെയാണ് പുഷ്പ സംവിധാനം ചെയ്യുന്നത്. ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ദേവി ശ്രീ പ്രസാദാണ്. മലയാളത്തിന്റെ പ്രിയ താരം ഫഹദ് ഫാസിലാണ് ചിത്രത്തിൽ പ്രതിനായകനായി എത്തുന്നത്. പുഷ്പയുടെ ആദ്യ ഭാഗം 2021 ക്രിസ്തുമസിന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക