കണ്ണൂര്‍:സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്പ്പറേഷന് നടപ്പാക്കുന്ന മഹിളാ സമൃദ്ധി യോജന പദ്ധതിക്കു കീഴില്‍ സ്വയം തൊഴില്‍ വായ്പ അനുവദിക്കുന്നതിന് ജില്ലയിലെ പട്ടികജാതിയില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പരമാവധി 60,000 രൂപയാണ് വായ്പ. പ്രായം 18നും 55നും മധ്യേ. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്. നാല് ശതമാനമാണ് പലിശ. വായ്പാ തുക 36 തുല്ല്യ മാസ ഗഡുക്കളായി (പിഴപ്പലിശയുണ്ടെങ്കില്‍ അതും സഹിതം) തിരിച്ചടക്കണം. വായ്പാ തുകക്ക് കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണം. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0497 2705036, 9446778373.
പ്രതികരിക്കാൻ ഇവിടെ എഴുതുക