സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ‘റോയ്’ ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. ‘അരികിന് അരികില്‍ അറിയാതെ…’ എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. സിത്താര കൃഷ്ണകുമാറും സൂരജ് സന്തോഷും ചേര്‍ന്ന് ആലപിച്ച ഗാനത്തിന് വരികള്‍ ഒരുക്കിയത് വിനായക് ശശികുമാര്‍ ആണ്. മുന്ന പി.എം ആണ് സംഗീതം.
സുനില്‍ ഇബ്രാഹിം കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നെട്ടൂരാന്‍ ഫിലിംസ്, ഹിപ്പോ പ്രൈം മോഷന്‍ പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ സജീഷ് മഞ്ചേരി, സനൂബ് കെ യൂസഫ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചാപ്റ്റേഴ്സ്,വൈ തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്യുന്ന റോയ് ത്രില്ലര്‍ മിസ്റ്ററി ഗണത്തില്‍ ഒരുങ്ങുന്ന സിനിമയാണ്.
ജിന്‍സ് ഭാസ്ക്കര്‍, വി കെ ശ്രീരാമന്, ഇര്‍ഷാദ്, വിജീഷ് വിജയന്, ബോബന് സാമുവല്‍, ജിബിന്‍ ജി നായര്‍, ദില്‍ജിത്ത്, രാജഗോപാലന്‍, യാഹിയ ഖാദര്‍, ഫ്രാങ്കോ ഡേവിസ് മഞ്ഞില, സിജ റോസ്,ശ്രിത ശിവദാസ്, അഞ്ജു ജോസഫ്, ജെനി പള്ളത്ത്, രേഷ്മ ഷേണായി എന്നിവര്‍ അഭിനയിക്കുന്നു.
ജയേഷ് മോഹന്‍ ഛായാഗ്രഹണവും വി. സാജന് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്ട്രോളര്-ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ ഡിസൈന്‍-എം ബാവ, മേക്കപ്പ്-അമല്‍ ചന്ദ്രന്, വസ്ത്രാലങ്കാരം-രമ്യ സുരേഷ്, എഡിറ്റര്‍-വി സാജന്, അസ്സോസിയേറ്റ് ഡയറക്ടര്‍-എം ആര് വിബിന്, സുഹൈയില്‍ ഇബ്രാഹിം, സമീര്‍ എസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക