പ്രിയ നടൻ ഇന്ദ്രൻസിനൊപ്പം ശ്രീനാഥ് ഭാസിയും വിജയ് ബാബുവും പ്രധന വേഷത്തിലെത്തുന്ന ചിത്രമാണ് #ഹോം. റോജിന്‍ തോമസ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ മാസം 19ന് ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം എത്തുക. ഫിലിപ്സ് ആന്‍ഡ് ദി മങ്കി പെന്‍, ജോ ആൻഡ് ദി ബോയ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം റോജിന്‍ തോമസിന്റെ സംവിധാനത്തിലെത്തുന്ന ചിത്രമാണിത്.
ചിത്രത്തിലെ ആദ്യഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. ‘മുകിലു തൊടാനായ്’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികൾ കുറിച്ചിരിക്കുന്നത് അരുണ്‍ ആലാട്ടാണ്. മധു ബാലകൃഷ്ണന് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് രാഹുല്‍ സുബ്രഹ്മണ്യമാണ്. മഞ്ജു പിള്ള, നസ്ലെന്, കൈനകരി തങ്കരാജ്, കെപിഎസി ലളിത, ശ്രീകാന്ത് മുരളി, ജോണി ആന്റണി, പോളി വില്‍സണ്‍, മണിയന്‍പിള്ള രാജു, അനൂപ് മേനോന്, അജു വര്‍ഗീസ്, കിരണ്‍ അരവിന്ദാക്ഷന്, ദീപ തോമസ്, പ്രിയങ്ക നായര്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക