എവിടെ വാക്സിനേഷൻ സർട്ടിഫിക്കേറ്റ് എന്ന് ചോദിച്ചാൽ ഇനി ധൈര്യമായി നെഞ്ചും വിരിച്ച് നിൽക്കാം… ഈ ടി ഷർട്ട് ധരിച്ച്….കാരണം സർട്ടിഫിക്കറ്റ് മുഴുവനായി പ്രിൻ്റ് ചെയ്തിട്ടുണ്ട് ഇതിൽ. മലപ്പുറത്ത് പുതിയ ട്രെന്‍ഡ് ആയി മറുകയാണ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് പ്രിന്റ് ചെയ്ത ടിഷര്‍ട്ട്.
മലപ്പുറം ഇംപീരിയൽ പ്രസ്സ് ആണ് ഇങ്ങനെ ഒരു പരീക്ഷണത്തിന് പിന്നിൽ. വാക്സിനേഷൻ സർട്ടിഫിക്കേറ്റ് ഇവർക്ക് അയച്ച് കൊടുത്താൽ മതി. സർട്ടിഫൈഡ് ടി ഷർട്ട് തിരിച്ച് കൊടുക്കും. സർട്ടിഫിക്കറ്റ് അയച്ചു തന്നാൽ മതി. അത് സ്കാൻ ചെയ്താണ് ടി ഷർട്ടിൽ പതിപ്പിക്കുന്നത്. ”വെള്ള നിറത്തിൽ ഉള്ള ടി ഷർട്ടിൽ ആണ് സർട്ടിഫിക്കറ്റ് പ്രിൻ്റ് ചെയ്ത് കൊടുക്കുന്നത്. പി ഡി എഫ് രൂപത്തിൽ സർട്ടിഫിക്കറ്റ് അയച്ചു കൊടുത്താൽ അത് പ്രത്യേക ഫിലിമിൽ ആക്കി എടുത്ത് ടി ഷർട്ടിൽ പ്രിൻ്റ് ചെയ്യുക ആണ്. അതിന്റെ മുഴുവൻ കാര്യങ്ങളും പറഞ്ഞാൽ ട്രേഡ് സീക്രട്ട് പോകില്ലേ “- പ്രസ് ഉടമ ഇർഷാദ് ചിരിച്ചു കൊണ്ട് പറഞ്ഞു.
250 രൂപയാണ് ആകെ ചെലവ്. അലക്കിയാലും ഉണക്കിയാലും പ്രിൻ്റ് പോകില്ല എന്ന് ഇവർ ഉറപ്പ് പറയുന്നു. ” സാധാരണ ടീ ഷർട്ടിലെ പ്രിൻ്റ് പോലെ തന്നെ ആണിത്. അത്ര പെട്ടെന്ന് ഒന്നും പോകില്ല. പരമാവധി 15 മിനുട്ട് മതി . മെഷീൻ ചൂടായാൽ 20 സെക്കൻഡ് കൊണ്ട് പ്രിൻ്റ് ചെയ്യാം. അതിന് മുമ്പുള്ള പണികൾക്ക് ആണ് സമയം വേണ്ടത്. ഇപ്പോൾ കൂടുതൽ ആളുകൾ ഇത് ആവശ്യപ്പെട്ട് വരുന്നത് കൊണ്ട് കുറേക്കൂടി സമയം എടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക