പ്രഭാത ഭക്ഷണത്തിനായി തയ്യാറാക്കാൻ പറ്റിയ ഒരു വിഭവമാണ് ഊത്തപ്പം. വളരെ രുചികരമായ രീതിയില്‍ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം
അവശ്യ സാധനങ്ങള്‍
ഇഡലി മാവ് – 2 ഗ്ലാസ്
പച്ചമുളക് ചെറുതായി അരിഞ്ഞത് – 3
കാരറ്റ് ചീകിയത് – 1 ഇടത്തരം
സവാള പൊടിയായി അരിഞ്ഞത് – 1 വലുത്
മല്ലിയില അരിഞ്ഞത് – 1 പിടി
അരിഞ്ഞ തക്കാളി -1/2 കപ്പ്
ഉപ്പ് – പാകത്തിന്
പാചകം ചെയ്യുന്ന വീധം :
പച്ചക്കറികള്‍ എല്ലാം ചേര്‍ത്തിളക്കുക. ഇഡലി മാവ് ഉപ്പ് ചേര്‍ത്ത് കാഞ്ഞ തവയില്‍ അല്പം കനത്തില്‍ പരത്തുക. ഇതിനു മുകളിലേക്ക് പച്ചക്കറികള്‍ മിക്സ് ചെയ്തു വെച്ചത് അല്‍പ്പം വിതറുക. അരികിലൂടെ അല്പം എണ്ണ ചേര്‍ത്ത് ദോശ മൂടി വേവിച്ച ശേഷം, ദോശ മറിച്ചിട്ട് മൊരിയിച്ചെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക