സൗന്ദര്യ സംരക്ഷണത്തിൽ വളരെ പ്രധാനപ്പെട്ട സ്ഥാനമുണ്ട് കൈ-വിരൽ-നഖ സംരക്ഷണത്തിന്. ചുളിഞ്ഞു പരുക്കനായ കൈകളും പൊട്ടിയ വൃത്തിഹീനമായ നഖങ്ങളും ഒട്ടും സുഖകരമായ കാഴ്ചയല്ല.
കെെകളെ മനോഹരമായി സൂക്ഷിക്കാൻ ഇതാ ചില വഴികൾ.മുഖത്ത് ഉപയോഗിക്കുന്നത് പോലെ കൈകളിലും സൺസ്ക്രീൻ ലോഷനുകൾ ഉപയോഗിക്കുക.
രണ്ടോ മൂന്നോ ടേബിൾ സ്പൂൺ തേൻ കൈയിൽ ഒഴിച്ച് ഒരു മാസ്ക് പോലെ എല്ലായിടത്തും പുരട്ടുക. 30 മിനിറ്റ് കഴിഞ്ഞ് ചെറു ചൂടുവെള്ളത്തിൽ കഴുകുക.
എല്ലാ ദിവസവും രണ്ടോ മൂന്നോ ടേബിൾസ്പൂൺ വെളിച്ചെണ്ണ കൈയിൽ നന്നായി മസാജ് ചെയ്യുക. കൈയുടെ എല്ലാഭാഗങ്ങളും വിരലുകളും മസാജ് ചെയ്യണം. രണ്ട് മണിക്കൂറിന് ശേഷം സോപ്പ് ഉപയോഗിച്ച് എണ്ണ കഴുകിക്കളയുക.
മൂന്നോ നാലോ ടേബിൾ സ്പൂൺ ബദാം ഓയിൽ കൈയിലെടുത്ത് നന്നായി മസാജ് ചെയ്യുക. ഓയിൽ ചർമത്തിൽ പിടിക്കുന്നതുവരെ ഇത് തുടരണം. ഇതിലടങ്ങിയ ഫാറ്റി ആസിഡുകൾ ചർമസൗന്ദര്യത്തിന് വളരെ നല്ലതാണ്.
പാൽപ്പാട കെെകളിൽ പുരട്ടുന്നത് തിളക്കം ലഭിക്കാനും കൂടുതൽ മൃദുലമാകാനും സഹായിക്കും. 15 മിനുട്ട് കഴിഞ്ഞ് സോപ്പ് ഉപയോഗിച്ച് കഴുകി കളയുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക