താലിബാന് സമ്പൂര്‍ണ നിയന്ത്രണം കൈക്കലാക്കിയതോട സ്ഥാനം നഷ്ടപ്പെട്ട അഫ്ഗാന് പ്രസിഡന്റ് അഷറഫ് ഗനി തജികിസ്ഥാനിലേക്ക് പലായനം ചെയ്തു കഴിഞ്ഞു. പ്രസിഡന്റിന്റെ കൊട്ടാരം ഉള്‍പ്പെടെ പിടിച്ചെടുത്ത താലിബാന് അഫ്ഗാനിസ്ഥാന്റെ പേര് ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാനിസ്ഥാന് മാറ്റിയതായി പ്രഖ്യാപിക്കുകയും ചെയ്തു.
രാജ്യത്തിന്റെ സമ്പൂര്‍ണ്ണ അധികാരത്തിലേക്ക് താലിബാന് 20 വര്‍ഷങ്ങള്‍ക്ക് ശേഷം കടന്നുവരുമ്പോള്‍ ആരായിരിക്കും ഭരണകൂടത്തെ നയിക്കുക. ലോകം ഉറ്റു നോക്കുന്ന വിഷയങ്ങളില്‍ ഒന്നാണ് ഇത്.
താലിബാന് നേതാവ് മുല്ല അബ്ദുല്‍ ഗനി ബറാദറിനെ പുതിയ പ്രസിഡന്റായി പ്രഖ്യാപിച്ചേക്കുമെന്നാണ് അഭ്യൂഹങ്ങള്‍. താലിബാന്റെ രാഷ്ട്രീയ കാര്യ മേധാവി എന്ന നിലയില്‍ അറിയപ്പെടുന്ന വ്യക്തിയാണ് മുല്ല ബറാദര്‍ എന്ന മുല്ല അബ്ദുല്‍ ഗനി ബറാദര്‍.
1994 ല്‍ രൂപം കൊണ്ട താലിബാന് എന്ന സംഘടനയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് മുല്ല ബറാദ് എന്ന മുല്ല അബ്ദുല്‍ ഗനി ബറാദര്‍. ഹൈബത്തുല്ല അഖുന്‍സാദയാണ് നിലവില്‍ താലിബാന്റെ മേധാവിയായി കണക്കാക്കപ്പെടുന്നത്.
എന്നാല്‍ സംഘടനയുടെ രാഷ്ട്രീയ മേധാവിയും ഏറ്റവും പൊതു മുഖവുമാണ് മുല്ല അബ്ദുല്‍ ഗനി ബറാദര്‍. ദോഹയില്‍ നടന്ന അഫ്ഗാന് സമാധാന ചര്‍ച്ചകളില്‍ താലിബാന് സംഘത്തെ നയിച്ചതുള്പ്പെട്ടെ ആഗോളതലത്തില്‍ സംഘടനയുടെ മുഖമാണ് ഇപ്പോള്‍ മുല്ല ബറാദര്‍.
താലിബാന് സ്ഥാപകന്‍ മുല്ല ഒമറിന്റെ വിശ്വസ്തനായ കമാന്‍ഡര്‍മാരില്‍ പ്രമുഖനാണ് ബറാദര്‍. മുല്ല ഒമറിന്റെ സഹോദരീ ഭര്‍ത്താവാണ് ഇദ്ദേഹമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
താലിബാനുമായി ബന്ധപ്പെട്ട് സൈനിക തന്ത്രജ്ഞനും കമാന്‍ഡര്‍ എന്നി നിലകളില്‍ കരിയര്‍ വളര്‍ത്തിയെടുത്ത വ്യക്തിയാണ് മുല്ല ബറാദര്‍. അഫ്ഗാനിസ്ഥാനിലെ സുപ്രധാനമായ എല്ലാ പ്രധാന യുദ്ധങ്ങളിലും ബറാദര്‍ പ്രധാന ഉത്തരവാദിത്തങ്ങള്‍ വഹിച്ചിട്ടുണ്ട്.
പടിഞ്ഞാറന്‍ മേഖലയിലും (ഹെറാത്ത്) കാബൂളിലും താലിബാന് രൂപീകരണത്തിന്റെ ഒരു ഘടകമായിരുന്നു അദ്ദേഹം. 2001 ല്‍ യുഎസ് നേതൃത്വത്തിലുള്ള വിദേശ സൈന്യം അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണത്തെ പുറത്താക്കുമ്പോള്‍ സര്‍ക്കാറില്‍ പ്രതിരോധ ഉപമന്ത്രിയായിരുന്നു ബറാദര്‍.
2001 ല്‍ തകര്‍ച്ചയ്ക്ക് ശേഷം താലിബാന് ചെറിയൊരു സംഘമായി ചുരുങ്ങി. ഇക്കാലത്ത് താലിബാന് ഭരണകൂടത്തിന്റെ അംഗീകാരം ലഭിക്കുന്ന തരത്തില്‍ ചര്‍ച്ചകള്‍ക്ക് മുന്‍ കയ്യെടുത്തത് മുല്ലാ ബറാദര്‍ ആയിരുന്നു.
അന്നത്തെ അഫ്ഗാന് ഭരണാധികാരി ഹമീദ് കര്‍സായിയെ ചര്ച്ചകള്ക്കായ സമീപിച്ച് ബറാദറിന്റെ നേതൃത്വത്തിലായിരുന്നു.
അംഗീകാരം തേടി ഹമീദ് കര്‍സായി അന്ന് കത്തും നല്‍കിയിരുന്നു. 2001 ന് ശേഷമുള്ള 20 വര്‍ഷക്കാലം താലിബാന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച ഇദ്ദേഹം ശക്തനായ നേതാവിലേക്ക് കൂടി വളരുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക