കാബൂൾ: അഫ്ഗാനിൽ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ തടവിലായിരുന്ന 5000 ത്തോളം ഭീകരരെ താലിബാൻ മോചിപ്പിച്ചതായി റിപ്പോർട്ട്. ഐഎസ്, അൽ ഖ്വായ്ദ ഭീകരരാണ് ഇതിൽ ഏറിയ പങ്കും.
കാബൂളിലെ ബദാം ബാഗ്, പുള്ളി ചർക്കി എന്നിവടങ്ങളിലെ ജയിലുകളിലുണ്ടായിരുന്ന തടവുകാരെയാണ് താലിബാൻ മോചിപ്പിച്ചത്.
എന്നാൽ മോചിതരായ തടവുകാരിൽ ഐഎസിൽ ചേരാനായി ഇന്ത്യ വിട്ട എട്ട് മലയാളികളും ഉണ്ടെന്നാണ് ഇന്റലിജൻസിന് ലഭിച്ച വിവരം.
കേരളത്തിൽ നിന്നും ഐഎസിൽ ചേരാൻ പോകുകയയും ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെടുകയും ചെയ്ത ഭീകരരുടെ ഭാര്യമാർ ഉൾപ്പെടെ എട്ട് പേരെ അഫ്ഗാൻ സൈന്യം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 21 പേരാണ് ഇന്ത്യയിൽ നിന്നും ഇത്തരത്തിൽ പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക