കൊച്ചി: കൊച്ചി-യുകെ വിമാന സർവിസുകൾ പുനരാരംഭിച്ചു. വെള്ളിയാഴ്ച്ച മുതൽ കൂടുതൽ സർവീസുകൾ. എല്ലാ ബുധനാഴ്ചയുമാണ് നെടുമ്പാശേരിയിൽ നിന്ന് എയർ ഇന്ത്യയുടെ ഹീത്രു സർവീസ്.
യൂറോപ്പിലേക്ക് നേരിട്ടുള്ള സർവീസ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പാർക്കിങ്, ലാൻഡിങ് ചാർജുകൾ സിയാൽ ഒഴിവാക്കി.
അതേസമയം ഇന്ത്യയെ റെഡ് പട്ടികയിൽ നിന്ന് ആംബെർ പട്ടികയിലേക്ക് ബ്രിട്ടൻ മാറ്റിയതോടെയാണ് യാത്ര സുഗമമാകുന്നത്. കേരളത്തിൽനിന്ന് ലണ്ടനിലേക്ക് നേരിട്ട് സർവീസുള്ള ഏക വിമാനത്താവളമായി കൊച്ചി മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക