ന്യൂസിലാന്‍ഡ് : രാജ്യത്ത് ഡെല്‍റ്റ വേരിയന്റില്‍ ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യ വ്യാപകമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ് . ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി ജസിന്ദ ആർഡെർൻ രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.
ഇത് പകർച്ചവ്യാധിയായ ഡെൽറ്റ വേരിയന്റാണെന്ന് കരുതുന്നുണ്ടെങ്കിലും ജീനോം സീക്വൻസിംഗ് ഇപ്പോഴും നടക്കുന്നുണ്ടെന്ന് ആർഡെർൻ പറഞ്ഞു .
ചൊവ്വാഴ്ച (പ്രാദേശിക സമയം) രാത്രി 11:59 മുതൽ അടുത്ത മൂന്ന് ദിവസത്തേക്ക് ന്യൂസിലാന്റ് കർശനമായ ലോക്ക്ഡൗൺ തലത്തിലായിരിക്കുമെന്ന് ആർഡെർൻ പറഞ്ഞു, ലെവൽ നാല് ലോക്ക്ഡൗണിന് കീഴിൽ എല്ലാവരും വീട്ടിൽ തന്നെ തുടരണമെന്നും ആർഡെർൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക