വീട്ടാവശ്യത്തിന് നമ്മുടെ പറമ്പില്‍ തന്നെ കൃഷി ചെയ്യുന്ന പച്ചക്കറികളില്‍ നല്ല പോലെ വിളവ് നല്കാന് നിരവധി വളക്കൂട്ടുകള്‍ പരീക്ഷിക്കാറുണ്ട്. പുറത്ത് നിന്ന് ജൈവവളങ്ങള്‍ വാങ്ങി കൃഷി ചെയ്യുന്നത് അത്ര ലാഭകരമായ സംഗതിയല്ല. വളരെ എളുപ്പത്തില്‍ നമുക്ക് തയ്യാറാക്കാവുന്ന ജൈവ വളങ്ങള്‍ നിരവധിയുണ്ട്. അവയില്‍3 എണ്ണം ഉണ്ടാക്കുന്ന രീതി നോക്കാം.
1. കടലപ്പിണ്ണാക്ക് മികച്ച വളം
അടുക്കളത്തോട്ടത്തില്‍ വളമായി ചാണകം ലഭിക്കുന്നില്ലെങ്കില്‍ കടലപ്പിണ്ണാക്ക് ഉപയോഗിക്കാം. കടലപ്പിണ്ണാക്ക് ഒരു ലിറ്റര്‍ വെള്ളത്തിലിട്ട് മൂന്ന് ദിവസം പുളിപ്പിച്ച ശേഷം ചെടികള്ക്കൊഴിച്ചു കൊടുക്കാം. കൂടാതെ കടലപ്പിണ്ണാക്ക്, പച്ചച്ചാണകം. വേപ്പിന് പിണ്ണാക്ക് എന്നിവ ചേര്‍ത്തും ജൈവ വളമുണ്ടാക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
കടലപ്പിണ്ണാക്ക്: 100ഗ്രാം
പച്ച ചാണകം: 25 ഗ്രാം
വേപ്പിന് പിണ്ണാക്ക്: 100 ഗ്രാം
വെള്ളം: 2 ലിറ്റര്‍
ഇവ നന്നായി ഇളക്കി യോജിപ്പിച്ച് 5 ദിവസം വെയില് കൊള്ളാതെ വെക്കുക. ദിവസവും രാവിലെയും വൈകിട്ടും നന്നായി ഇളക്കി കൊടുക്കണം. 5 ദിവസത്തിനു ശേഷം ഈ മിശ്രിതം 10 ഇരട്ടി വെള്ളം ചേര്‍ത്ത് ചെടികള്ക്കൊഴിച്ചു കൊടുക്കാം. രണ്ടാഴ്ചയില്‍ ഒരിക്കലെന്ന കണക്കിന് ഇങ്ങനെ ചെയ്യുന്നത് ചെടികളുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനുമേറെ നല്ലതാണ്.
2. തേയിലച്ചണ്ടി ജൈവവളം
തേയിലച്ചണ്ടി,മുട്ടത്തോട്, ചാരം എന്നിവ ചേര്‍ത്ത് ചെടികളുടെ ചുവട്ടില്‍ ഇട്ടു കൊടുക്കാം. ചെടികളില്‍ നിന്നും ഒരടി അകലത്തില്‍ ഇടുന്നതാണ് നല്ലത്. ചെടികളുടെ വളര്‍ച്ചയില്‍ നല്ല വ്യത്യാസം കാണാം.
3. പച്ചച്ചാണകവും വന്‍ പയറും
വേണ്ട സാധനങ്ങള്‍
മുളപ്പിച്ച വന്‍പയര്‍: അരക്കിലോ
പഴം: കാല് കിലോ
പച്ച ചാണകം: 1 കിലോ
ഗോമൂത്രം: 1 ലിറ്റര്‍
രാസവളം ചേരാത്ത മണ്ണ്: ഒരു പിടി
തയാറാക്കുന്ന രീതി
ഇവയെല്ലാം കൂടി 20 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് നന്നായി ഇളക്കുക. മൂന്ന് ദിവസം വെച്ചതിനു ശേഷം ഒരു ലിറ്റര്‍ ലായനി 10 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് നേര്‍പ്പിച്ചു പച്ചക്കറികള്‍ക്ക് ഉപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക