രാജേഷ് നായര്‍ സംവിധാനം ചെയ്്ത ‘എയ്റ്റീന്‍ അവേഴ്സില്‍’ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് നടി ഇന്ദു തമ്പിയാണ്.
ടൈപ്പ് വണ്‍ പ്രമേഹ ബാധിതര്‍ക്കായുള്ള ബോധവല്‍ക്കരണവും അവര്‍ക്കുവേണ്ടിയുള്ള ഇടപെടലുകളുമായി സജീവമായ ഇന്ദു ഈ സിനിമയില്‍ അവതരിപ്പിക്കുന്ന കഥാപാത്രവും ടൈപ്പ് വണ്‍ പ്രമേഹ ബാധിതയാണെന്നതും ശ്രദ്ധേയം.
ഇപ്പോഴിതാ ടൈപ്പ് വണ്‍ പ്രമേഹത്തെക്കുറിച്ചും അത്തരം രോഗികള്‍ക്കായി ഇടപെടലുകള്‍ നടത്താനാരംഭിച്ചതിനെക്കുറിച്ചും ഇന്ദുവിന്റെ വാക്കുകള്‍ ഇങ്ങനെ
അതേ, ഏഴാമത്തെ വയസ്സില്‍ ടൈപ്പ് വണ്‍ പ്രമേഹ ബാധിത ആണെന്ന് തിരിച്ചറിയുമ്പോള്‍ അതിനെപ്പറ്റി കാര്യമായ ഒരറിവും എനിക്കില്ലായിരുന്നു. രക്ഷിതാക്കളുടെ കരുതല്‍ തന്നെയായിരുന്നു അപ്പോഴെല്ലാം എനിക്ക് കരുത്ത്.
രോഗത്തിന്റെ പേരുപറഞ്ഞ് ഒന്നില്‍ നിന്നും മാറി നില്ക്കാന് രക്ഷിതാക്കള്‍ എന്നെ നിര്‍ബന്ധിച്ചിട്ടില്ല, എപ്പോഴും ഒപ്പമുണ്ടാകുകയാണ് ചെയ്തത്.
കുട്ടിയായിരിക്കുമ്പോള്‍ തന്നെ ഒന്നില്‍നിന്നും മാറിനില്‍ക്കാനും ഒന്നും വിട്ടുകൊടുക്കാനും ഞാനും തയാറല്ലായിരുന്നു. പിന്നീട് പതിയെ ഈ അസുഖത്തെപ്പറ്റി ഞാന്‍ സ്വയം മനസ്സിലാക്കുകയും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാന്‍ പാകപ്പെടുകയുമായിരുന്നു.
ശരിയായ അറിവില്ലായ്മയും സാമ്പത്തിക പ്രതിസന്ധികളും മൂലം ഒരുപാട് കുട്ടികള്‍ പ്രയാസം നേരിടുന്ന ഒരു പ്രശ്നമാണ് ടൈപ്പ് വണ്‍ പ്രമേഹം.
എന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ വഴിയും ‘എയ്റ്റീന്‍ അവേഴ്സ്’ എന്ന സിനിമയിലൂടെയും കുറച്ചു പേരിലേക്കെങ്കിലും ഈ രോഗത്തെപ്പറ്റിയുള്ള അറിവ് പങ്കുവയ്ക്കാന്‍ ആയി എന്നതില്‍ സന്തോഷമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക