നടന് ബാല രണ്ടാമതും വിവാഹിതനായി ഭാര്യയുടെ പേര് എലിസബത്ത് എന്നാണ്. ക്രിക്കറ്റ് താരം ശ്രീശാന്ത് പങ്കുവെച്ച വീഡിയോയിലൂടെയാണ് ബാലയുടെ ഭാര്യയായി എല്ലുവിനെ കൂടി പരിചയപ്പെടുത്തിയത്.
ഇപ്പോഴിതാ വിവാഹശേഷമുള്ള ആദ്യ ഓണാഘോഷത്തിന്റെ വീഡിയോയുമായിട്ടാണ് ബാല എത്തിയിരിക്കുന്നത്. ബാലയ്ക്ക് ഓണസദ്യ വിളമ്പി കൊടുക്കുന്ന ഭാര്യയെയാണ് വീഡിയോയില്‍ കാണിച്ചിട്ടുള്ളത്.
”പ്രിയപ്പെട്ടവര്‍ക്ക് ഹാപ്പി ഓണം. കര്‍മ ഓണ്‍ലി വിന്‍സ് എന്നുമാണ് വീഡിയോയുടെ അവസാനം ബാല സൂചിപ്പിച്ചിരിക്കുന്നത്. ഭാര്യയ്ക്കൊപ്പമുള്ള ആദ്യ ഓണാഘോഷത്തിന്റെ ചിത്രങ്ങള്‍ക്ക് അത്തരമൊരു ക്യാപ്ഷന്‍ കൊടുത്തതിന് പിന്നിലെ കാരണത്തെ കുറിച്ചാണ് ആരാധകര്‍ ചോദിക്കുന്നത്.
ആദ്യ ഭാര്യയായ അമൃത സുരേഷുമായുള്ള ബന്ധത്തെ കുറിച്ചാണോ സൂചിപ്പിക്കുന്നതെന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ താന്‍ കൂടുതല്‍ സന്തുഷ്ടനാണിപ്പോഴെന്ന് ബാല പറയാതെ പറഞ്ഞ് കൊണ്ടിരിക്കുകയാണ്. രണ്ടാള്‍ക്കും ഓണത്തിന്റെ ആശംസകള്‍ നേര്‍ന്ന് കൊണ്ട് ആരാധകരും സുഹൃത്തുക്കളുമെല്ലാം എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക