18 വർഷത്തോളമാണ് അദ്ദേഹം അമ്മയുടെ പ്രസിഡന്റ് ആയി പ്രവർത്തിച്ചതിന് പിന്നിലെ രഹസ്യം തുറന്നുപറഞ്ഞിരിക്കുകയാണ് നടന് ഇന്നസെന്റ് .
മോഹൻലാലും മമ്മൂട്ടിയും ഉള്ളപ്പോൾ തന്നെ 18 വർഷത്തോളം താൻ അമ്മ പ്രസിഡന്റ് സ്ഥാനത്ത് പ്രവർത്തിച്ചു.
പിന്നീട് താൻ സ്വയം ഒഴിയുകയായിരുന്നു. അപ്പോൾ പോലും അമ്മ ഭാരവാഹികൾ പോകരുത് എന്നും പറഞ്ഞിരുന്നു. ഇതിന് പിന്നിലെ കാരണം തന്നോടുള്ള സ്നേഹം മാത്രമാണ് എന്ന് ഇന്നസെന്റ് പറയുന്നു.
താരത്തിന്റെ വാക്കുകള് ഇങ്ങനെ…മോഹൻലാലും മമ്മൂട്ടിയുമൊക്കെ ഉള്ളപ്പോൾ തന്നെ 18 വർഷത്തോളം അമ്മയുടെ പ്രസിഡന്റ് ആയി. പിന്നീട് ഞാൻ ഒഴിവായതാണ്. പല തവണ അവർ പോവല്ലേ പോവല്ലേ എന്ന് പറഞ്ഞു.
അതിന് പിന്നിൽ ഒരു കാരണമുണ്ട്. മമ്മൂട്ടി അമ്മ മീറ്റിങ്ങിനിടയിൽ ഒരാളോട് പറയുകയാണ് ‘ഇത് ഇങ്ങനെയെ ചെയ്യാൻ പറ്റൂ, ഇരിക്കവിടെ എന്ന്’. അത് അയാളുടെ ഉള്ളിൽ ഒരു വിദ്വേഷം ഉണ്ടാക്കും.
മമ്മൂട്ടി വലിയ ഒരു നടനാണ്, അയാളുടെ കൈയിൽ നല്ല പണമുണ്ട്. ഇനിയും നല്ല ഒരുപാട് സിനിമകൾ ചെയ്യും. അങ്ങനെയുള്ള ഒരാളെ നമുക്ക് പേടിക്കണ്ട എന്ന നിലയ്ക്ക് തിരിച്ചു മറുപടി പറയാം.
ഞാൻ ഒന്ന് ഇരിക്കടോ എന്ന് പറഞ്ഞാൽ അത് മമ്മൂട്ടി ആയാലും മോഹൻലാൽ ആയാലും ജയറാം ആയാലും ഇരിക്കും. അത് ഭയം കൊണ്ടല്ല സ്നേഹം കൊണ്ടാണ്.
ഇന്നസെന്റിനെ പിണക്കാൻ പറ്റില്ല അയാൾ പറയുന്നതിൽ ന്യായം ഉണ്ട് എന്ന തോന്നലാണ് ഈ 18 വർഷവും എന്നെ അമ്മയുടെ നായരായി ഇരുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക