സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയില്‍ നിന്ന് 1921 മലബാര്‍ കലാപത്തിലെ രക്തസാക്ഷികളുടെ പേരുകള്‍ നീക്കം ചെയ്യാനുള്ള തീരുമാനത്തില്‍ നടന് ഹരീഷ് പേരടി .
‘രാജ്യം നേരിടുന്ന ഒരു പാട് സമകാലിക പ്രശ്നങ്ങളോട് അഭിമുഖികരിക്കാന്‍ പറ്റാതാവുമ്പോള്‍ ഏതൊരു ഫാസിസ്റ്റ് മനസ്സും ചരിത്രത്തിലെ അവര്‍ അടയാളമിട്ടു വെച്ച അവര്‍ക്ക് താത്പര്യമുള്ള ഒരു പ്രത്യേക പേജ് തുറന്ന് അത് അവര്‍ക്കിഷ്ടമുള്ള രീതിയില്‍ വീണ്ടും വായിക്കും.
അങ്ങിനെ ജനകിയ പ്രശനങ്ങളെ മുഴുവന്‍ ജനങ്ങളില്‍ നിന്ന് മായിച്ച് കളഞ്ഞ് അതിന്റെ മറവില്‍ അവര്‍ പുതിയ കച്ചവടങ്ങള്‍ നടത്തും.
ഇരു മത വിഭാഗങ്ങളിലെയും വര്‍ഗ്ഗീയ വാദികള്‍ മനുഷ്യര്‍ക്കിടയില്‍ വെറുപ്പ് സൃഷ്ടിച്ച് പരസ്പ്പരം വളമിട്ട് തഴച്ച് വളരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക