മൈസൂരു: മൈസൂരില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ ആറ് പേര് ചേര്‍ന്ന് ബലാത്സംഗം ചെയ്തു. മൈസൂരുവിലെ ചാമുണ്ഡി ഹില്‍സിലാണ് സംഭവം. സുഹൃത്തിനൊപ്പം ബൈക്കില്‍ ചാമുണ്ഡി ഹില്‍സ് കാണാനെത്തിയതായിരുന്നു വിദ്യാര്‍ത്ഥിനി.
ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. ബോധരഹിതയായ പെണ്‍കുട്ടിയെയും സുഹൃത്തിനെയും പ്രദേശവാസികള്‍ രാവിലെ ആശുപത്രിയിലെത്തി ക്കുകയായിരുന്നു. ബൈക്ക് തടഞ്ഞ് നിര്‍ത്തിയ ശേഷം സുഹൃത്തിനെ അടിച്ചുവീഴ്ത്തിയാണ് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തത്.
മൈസൂരിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. പ്രതികളെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
പെണ്‍കുട്ടി മഹാരാഷ്ട്ര സ്വദേശിയെന്നാണ് പ്രാഥമിക നിഗമനം. ബലാത്സംഗം ചെയ്ത ശേഷം പെണ്‍കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചതായാണ് പൊലീസില്‍ നിന്ന് ലഭിച്ച വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക