ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഹോം മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ ആമസോണ്‍ പ്രൈമില്‍ സ്ട്രീമിങ്ങ് തുടരുകയാണ്.
ചിത്രത്തിന്റെ കഥയും ഇന്ദ്രന്‍സ് മുതല്‍ എല്ലാ അഭിനേതാക്കളുടെ അഭിനയത്തിനും പ്രശംസ ലഭിച്ചുകൊണ്ടിരിക്കുകയാണ്.
തമിഴ് സംവിധായകന് എ ആര് മുരുകദോസും സിനിമയെ കുറിച്ച് മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ഇപ്പോഴിതാ ചിത്രത്തിലെ ഡിലീറ്റഡ് സീന്‍സിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
ഒലിവര്‍ ട്വിസ്റ്റിന്റെ ഇളയ മകനായ ചാള്‍സ് പ്രിയയോട് ജീവിതത്തെ കുറിച്ച് മോട്ടിവേഷന്‍ സ്പീച്ച് പറഞ്ഞ് കൊടുക്കുന്ന സീനാണ് പുറത്തുവന്നിരിക്കുന്നത്.
ജീവിതത്തിലെ ഓരോ പ്രശ്നങ്ങള്‍ പരിഹരിക്കുമ്പോഴും പുതിയൊരെണ്ണം ഉണ്ടായിക്കൊണ്ടേ ഇരിക്കും. അതാണ് ജീവിതമെന്നാണ് ചാള്‍സ് പറയുന്നത്. നെല്‍സനാണ് ചിത്രത്തില്‍ ചാള്‍സ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക