ദുബൈ: ദുബൈയില്‍ കെട്ടിടത്തില്‍ കുടുങ്ങിയ ഗര്‍ഭിണിയായ പൂച്ചയെ രക്ഷപ്പെടുത്തിയ പ്രവാസികളെ അഭിനന്ദിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. പൂച്ചയെ രക്ഷിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഈ വീഡിയോ ശൈഖ് മുഹമ്മദ് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നു. മനോഹരമായ നമ്മുടെ നഗരത്തിലെ ഇത്തരം ദയാപരമായ പ്രവൃത്തിയില്‍ അഭിമാനവും സന്തോഷവും ഉണ്ടെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ‘അറിയപ്പെടാത്ത ഈ ഹീറോകളെ തിരിച്ചറിയുന്നവര്‍ നന്ദി പറയാന്‍ സഹായിക്കൂ’ എന്ന് അദ്ദേഹം ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.
മൊറോക്കല്‍ സ്വദേശിയായ വാച്ച്മാന് അഷ്റഫ്, പാകിസ്ഥാനി സെയില്സ്മാന് ആടിഫ് മെഹ്മൂദ്, ആര് ടി എയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ ഡ്രൈവര്‍ നാസര്‍ എന്നിവരാണ് പൂച്ചയെ രക്ഷപ്പെടുത്തിയത്. . എന്നാല്‍ ഈ സംഭവത്തിന് മുമ്പ് മൂവര്‍ക്കും പരസ്പരം അറിയില്ലായിരുന്നു. പൂച്ചയെ രക്ഷപ്പെടുത്താനായി സമയോചിതമായി ഇവര്‍ പ്രവര്‍ത്തിക്കുകയായിരുന്നു.
Proud and happy to see such acts of kindness in our beautiful city.
Whoever identifies these unsung heroes, please help us thank them. pic.twitter.com/SvSBmM7Oxe— HH Sheikh Mohammed (@HHShkMohd) August 24, 2021
പ്രതികരിക്കാൻ ഇവിടെ എഴുതുക