കൊച്ചി; കളമശേരി മെഡിക്കൽ കോളജിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന 77കാരിയുടെ 12 ഗ്രാമിന്റെ സ്വർണവള മോഷ്ടിച്ച നഴ്സ് പിടിയിൽ. ആലുവ സ്വദേശി എൻഎസ് സുലുവിനെ (32) ആണ് പൊലീസ് അറസ്റ്റു ചെയ്തത്.
മെഡിക്കൽ കോളജിലെ എച്ച് വാർഡിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ചേരാനല്ലൂർ പാറേക്കാടൻ വീട്ടിൽ മറിയാമ്മയുടെ വളയാണ് മോഷണം പോയത്.
മറിയാമ്മയുടെ മകൾ ശുചിമുറിയിൽ പോയ സമയത്തായിരുന്നു മോഷണം. മകൾ മടങ്ങിയെത്തിയപ്പോൾ മറിയാമ്മയുടെ കയ്യിൽ ഘടിപ്പിച്ചിരുന്ന ഐവി സെറ്റ് ഊരിക്കിടക്കുന്ന നിലയിലായിരുന്നു. 22 നാണ് സംഭവമുണ്ടാകുന്നത്.
തുടർന്ന് ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്നു നഴ്സുമാരെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. തുടർന്നാണ് സുലു കുറ്റസമ്മതം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക