ഡോഡോമ: പരന്ന മാറിടമുള്ള സ്ത്രീകള്‍ ആകര്ഷണീയരല്ലെന്ന് ടാന്‍സാനിയന്‍ പ്രസിഡന്റ് സാമിയ സുലുഹു ഹസന്.
പ്രാദേശിക ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ പുരുഷ ടീം സമ്മാനം നേടിയത് ആഘോഷിച്ചുള്ള ചടങ്ങിനിടെയാണ് സാമിയയുടെ പ്രതികരണം.
വനിതാ ഫുട്ബോള്‍ താരങ്ങളെ ഉദ്ദേശിച്ചായിരുന്നു സാമിയയുടെ വിവാദ പരാമര്‍ശം. വനിതാ ഫുട്ബോള്‍ താരങ്ങള്‍ പരന്ന മാറിടമുള്ളവരാണ്. അവരെ പെട്ടെന്ന് കണ്ടാല്‍ ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കില്ല. അവരുടെ മുഖത്തേക്ക് നോക്കിയാല്‍ നിങ്ങള്‍ അതിശയിക്കും - സാമിയ പറഞ്ഞു.
സാമിയയുടെ പ്രസ്താവനയ്ക്കെതിരെ വലിയ വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്ന് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക