മുംബൈ: അജയ് കുമാറിനെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിലെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചു.
കറന്‍സി മാനേജ്മെന്റ്, വിദേശനാണ്യ വിനിമയം തുടങ്ങിയ വിഭാഗങ്ങളുടെ ചുമതലയാണ് അജയ്കുമാറിനുള്ളത്. ഈ മാസം 20 മുതല്‍ നിയമനം പ്രാബല്യത്തില്‍ വന്നതായി ആര്‍ബിഐ അറിയിച്ചു.
ന്യൂഡല്‍ഹിയില്‍ റീജണല്‍ ഡയറക്ടറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.30 വര്‍ഷത്തെ സേവനത്തിനിടയില്‍, വിദേശവിനിമയം, ബാങ്കിംഗ്, കറന്‍സി മാനേജ്മെന്റ് തുടങ്ങിയമേഖലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക