ദില്ലി: നീറ്റ് എം.ഡി.എസ് കൗണ്‍സിലിംഗ് താൽക്കാലികമായി നിര്‍ത്തിവെച്ചു.
സാമ്പത്തികമായി പിന്നാക്കം നൽക്കുന്നവര്ക്കുള്ള സംവരണം ഉറപ്പാക്കാൻ സുപ്രീംകോടതിയുടെ അനുമതി വാങ്ങണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് മെഡിക്കൽ കൗണ്‍സിലിംഗ് കമ്മിറ്റിയുടെ തീരുമാനം.
സുപ്രീംകോടതിയിൽ നിന്ന് ഇക്കാര്യത്തിൽ വ്യക്തത തേടിയ ശേഷം കൗണ്‍സിലിംഗ് പുനഃരാരംഭിക്കുമെന്ന് എം.സി.സി അറിയിച്ചു.
ഓഗസ്റ്റ് 20 മുതൽ ഒക്ടോബര്‍ 10വരെയാണ് നീറ്റ്-എം.ഡി.എസ് കൗണ്‍സിലിംഗ് നിശ്ചയിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക