അവിയൽ സംഗീത ബാന്‍ഡിന്റെ സിഗ്നേച്ചർ പാട്ടിനു കവർ പാടി ഗായിക അഭിരാമി സുരേഷ്. ബാൻഡിന്റെ ‘ഏറ്റം പാട്ടി’നാണ് അഭിരാമിയുടെ കവർ പതിപ്പ്. വണ്ടർവോൾ മീഡിയയുടെ മ്യൂസിക് പ്ലാറ്റ്ഫോം ആയ ഹൂപ്പിനു വേണ്ടിയാണ് അഭിരാമി സുരേഷ് ഗാനം ആലപിച്ചത്. ഏതാനും ദിവസങ്ങള്‍ക്കു മുൻപ് ഹൂപ്പിനു വേണ്ടി അമൃത സുരേഷ് ആലപിച്ച പാട്ടും പുറത്തിറങ്ങിയിരുന്നു.
അഭിരാമി പാടിയ ‘ഏറ്റം പാട്ട്’ ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. യഥാര്‍ഥ പാട്ടിനെ മുറിപ്പെടുത്താതെയാണ് ഗായികയുടെ ആലാപനം. മികച്ച പ്രതികരണങ്ങളാണു പാട്ടിനു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. ആദ്യ കേൾവയിൽ തന്നെ പാട്ട് മനസ്സിൽ പതിയുന്നു എന്നും ആവർത്തിച്ചു കേൾക്കാൻ തോന്നുന്നു എന്നുമാണ് ആസ്വാദകപക്ഷം. നിരവധി പേർ പാട്ട് വിഡിയോ പങ്കുവയ്ക്കുകയുമുണ്ടായി.
2008ലാണ് അവിയൽ ബാൻഡ് ‘ഏറ്റം പാട്ട്’ പുറത്തിറക്കിയത്. സുധി വേളമണ്ണൂർ ആണ് പാട്ടിനു വേണ്ടി വരികൾ കുറിച്ചത്. സംഗീതം പകർന്നതും ഗാനം ആലപിച്ചതും അവിയൽ ബാൻഡ് അംഗങ്ങള്‍ തന്നെ. കാലമേറെ കഴിഞ്ഞിട്ടും പാട്ടിന് ഇന്നും ആരാധകരും ആസ്വാദകരും ഏറെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക