റിയാദ്: സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരിച്ചു.
തിരുവനന്തപുരം കാര്യവട്ടം സ്വദേശി നസീമ മന്‍സിലില്‍ മുബാറക് (38) ആണ് റിയാദില്‍ മരിച്ചത്. നെഞ്ചു വേദനയുണ്ടായ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പതിനേഴ് വര്‍ഷമായി സൗദിയിലുള്ള മുബാറക് എട്ട് മാസം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി മടങ്ങിയത്.
റിയാദിലെ സ്വകാര്യ കമ്പനിയില്‍ സെയില്സ്മാനായിരുന്നു. സൈനുല്‍ ആബിദീനാണ് പിതാവ്. മാതാവ്: നസീമ. ഭാര്യ: നാസില. മകന്: ഫിറോസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക