Home EDITORIAL ഇന്ന് ശ്രീകൃഷ്ണ ജയന്തി; ഭഗവാൻ ശ്രീകൃഷ്‌ണന്‌ ഏറ്റവും പ്രിയപ്പെട്ട കാര്യങ്ങൾ ഇവയാണ്…

ഇന്ന് ശ്രീകൃഷ്ണ ജയന്തി; ഭഗവാൻ ശ്രീകൃഷ്‌ണന്‌ ഏറ്റവും പ്രിയപ്പെട്ട കാര്യങ്ങൾ ഇവയാണ്…

ദുഷ്ടശക്തികളിൽ നിന്നും ലോകത്തെ മോചിപ്പിക്കാനായി മഹാവിഷ്ണുവിന്റെ അവതാരമായി പിറവുകൊണ്ട ശ്രീകൃഷ്ണ ഭഗവാൻ വിശ്വാസികൾക്ക് എന്നും ഒരു പ്രഹേളികയാണ്.

വെണ്ണ കട്ട് തിന്ന വൃന്ദാവനത്തിലെ ഗോപികമാരുടെ വസ്ത്രങ്ങൾ കവർന്ന കള്ളക്കണ്ണൻ തന്നെയാണ് പിൽക്കാലത്ത് മഹാഭാരത യുദ്ധത്തിന് കരണമായവനും പരിഹാരമായവനും.

യാദവരെ ജരാസന്ധന്‍റെ കൈകളില്‍ നിന്ന് മോചിപ്പിച്ച തന്ത്രശാലിയായ രാഷ്ട്രതന്ത്രജ്ഞനും മറ്റാരുമല്ല.

ദേവകളുടെയും മഹര്‍ഷിമാരുടെയും ആഗ്രഹപ്രകാരം മഹാവിഷ്ണു മനുഷ്യരൂപത്തില്‍ ഭൂമിയില്‍ ശ്രീകൃഷ്ണാവതാരം എടുത്ത ദിവസമാണു ചിങ്ങമാസത്തിലെ കറുത്തപക്ഷ അഷ്ടമിയും രോഹിണിയും ചേര്‍ന്നു വരുന്ന ഇന്നത്തെ ദിവസം.

ഭക്തവത്സലനായ ശ്രീകൃഷ്ണ ഭഗവനെ പ്രീതിപ്പെടുത്താൻ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട ഈ കാര്യങ്ങൾ എന്താണെന്ന് മനസിലാക്കി പ്രവർത്തിക്കാം.

ഇഷ്ട ഭക്ഷണം

ഉണ്ണികൃഷ്‌ണന്‌ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണമാണ് വെണ്ണ, കുഞ്ഞുന്നാളിൽ വെണ്ണ കട്ട് തിന്നതുമായി ബന്ധപ്പെട്ട ഉണ്ണിക്കണ്ണന്റെ രസകരമായ കഥകൾ ഏറെയുണ്ട്.

ഇഷ്ട പുഷ്പം

ഉണ്ണികൃഷ്‌ണന്‌ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണമാണ് വെണ്ണ, കുഞ്ഞുന്നാളിൽ വെണ്ണ കട്ട് തിന്നതുമായി ബന്ധപ്പെട്ട ഉണ്ണിക്കണ്ണന്റെ രസകരമായ കഥകൾ ഏറെയുണ്ട്.

ഇഷ്ട പുഷ്പം

തുളസിയിലയോടാണ് കൃഷണന് ഏറ്റവും പ്രിയം. ഇതുമായി ബന്ധപ്പെടുത്തി ഒരു കഥയുണ്ട്. പൂര്‍വ്വജന്മത്തില്‍ വിഷ്ണു ഭക്തയായ വൃന്ദ എന്ന രാജകുമാരിയായിരുന്നു തുളസി. പക്ഷെ, വൃന്ദയുടെ ഭര്‍ത്താവായ ശംഖാസുരനെ വധിക്കാനായി മഹാവിഷ്ണു അവളെ വഞ്ചിച്ചു. ഇതില്‍ മനംനൊന്ത് വൃന്ദ അവളുടെ ജീവനൊടുക്കി. എന്നാല്‍, മഹാവിഷ്ണു അവളില്‍ സംപ്രീതനായി അവളെ എന്നെന്നേക്കുമായി തന്‍റെ ഒപ്പം ചേര്‍ക്കുവാന്‍ തുളസിച്ചെടിയായി അവള്‍ക്ക് പുനര്‍ജന്മമേകി.

ഇഷ്ട നിറം

കൃഷ്ണന്റെ ഇഷ്ടനിറം മഞ്ഞയാണ്. കൃഷ്ണ വിഗ്രഹങ്ങളിൽ പലനിറത്തിലുള്ള വസ്ത്രങ്ങളുടുപ്പിക്കാറുണ്ടെങ്കിലും മഞ്ഞ തന്നെയാണ് ഭഗവാന് ഏറ്റവുമിഷ്ടപ്പെട്ട നിറം.

ഇഷ്ട നിവേദ്യം

ഇത് കൃഷ്ണഭഗവാന്‍റെ നിവേദ്യമായി ഭക്തര്‍ക്ക് നല്‍കാറുണ്ട്. അത് മാത്രമല്ല, ചില വീടുകളില്‍ ബാലഗോപാലന്‍റെ വിഗ്രഹം തേനും പാലും കൊണ്ട് അഭിഷേകം ചെയ്യാറുമുണ്ട്. ജന്മാഷ്ടമി നാളില്‍ പഞ്ചാമൃതം ഉണ്ടാക്കുവാനായും തേനും പാലും ഉപയോഗിക്കാറുണ്ട്.

Also Read :   ലോഞ്ച് ചെയ്ത് 1 വർഷത്തിനുശേഷം ഈ കാർ നിർത്തലാക്കി, എല്ലാ മികച്ച സവിശേഷതകളും ലഭ്യമാണ്