പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ലൂസിഫറിനു ശേഷം വീണ്ടും പൃഥ്വിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണിത്.
ഈ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങൾ പൃഥ്വി തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തിൽ താരം പങ്കുവച്ച ഒരു പുതിയ ചിത്രമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
‘ബ്രോ ഡാഡി’യിൽ അമ്മ മല്ലിക സുകുമാരനും ചിത്രത്തിൽ സന്തോഷം പങ്കുവയ്ക്കുകയാണ് പൃഥ്വി. മല്ലിക സുകുമാരനും മോഹൻലാലും ഒന്നിച്ചുള്ള ഒരു രംഗത്തിൽ നിന്നുള്ള ചിത്രമാണ് പൃഥ്വി പങ്കുവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക