ന്യൂഡൽഹി: ഡൽഹി ബാപ്പ നഗറിൽ നാല് വയസുകാരിയെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് 25കാരനായ
ഫാക്ടറി ജീവനക്കാരനെ നിരവധി പേർ ചേർന്ന് മർദ്ദിച്ചു. ഇയാളെ അറസ്റ്റ് ചെയ്തതായും ബലാത്സംഗ കേസ് ഫയൽ ചെയ്തതായും പോലീസ് പറഞ്ഞു.
ജീൻസ് നിർമ്മാണ ഫാക്ടറിക്ക് സമീപം കഴിഞ്ഞയാഴ്ച കുട്ടി വീടിന് സമീപം കളിച്ചുകൊണ്ടിരിക്കെയാണ് സംഭവം. ഫാക്ടറിയിലെ ജീവനക്കാരനായ പ്രതി കുട്ടിയെ പലഹാരങ്ങൾ നൽകി അകത്ത് കയറ്റി ലൈംഗികമായി പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. കുട്ടി പിന്നീട് മാതാപിതാക്കളോട് സംഭവം പറഞ്ഞു. തുടർന്ന് കുടുംബാംഗങ്ങളും ചില നാട്ടുകാരും ജീൻസ് ഫാക്ടറിയിലെത്തി പ്രതിയെ മർദ്ദിച്ചു.
ഇയാളെ അറസ്റ്റ് ചെയ്തതായും പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക