ആപ്പിൾ വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയാണ്. ആരോഗ്യം മാത്രമല്ല സൗന്ദര്യം പ്രദാനം ചെയ്യാനും ആപ്പിളിന് കഴിവുണ്ട്. കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിച്ചു ചർമ്മത്തിൻറെ സൗന്ദര്യവും ചെറുപ്പവും നില നിർത്താൻ ആപ്പിൾ സഹായിക്കും.
ചർമ്മത്തിന് തിളക്കവും നിറവും നല്കുന്നെ കൊളാജിൻ ആപ്പിളിൽ ധാരാളമുണ്ട് അതുകൊണ്ട് തന്നെ ആപ്പിൾ ഒരു നല്ല ടോണർ കൂടി ആണ്.
- ആപ്പിൾ പൾപ്പ് മുഖത്തു പുരട്ടി ഉണങ്ങി കഴിയുമ്പോൾ കഴുകി കളയുക.
മുഖത്തിന്റെ വരൾച്ച മാറാനും എണ്ണമയം ഇത് സഹായിക്കും - പ്രായത്തെ അകറ്റി നിർത്താനും ആപ്പിൾ നല്ലതാണു, ആപ്പിൾ ചെറുതായി മുറിച് മുഖത്തിനു മർദം വരാത്ത രീതിയിൽ ഉരസുക. ഉണങ്ങിക്കഴിയുമ്പോൾ കഴുകാം.
- ഗ്രേറ്റ് ചെയ്ത ആപ്പിൾ ,നാരങ്ങാനീര്,തൈര് എന്നിവ ഒരുസ്പൂൺ വീതം എടുത്ത് പേസ്റ്റ് രൂപത്തിൽ ആക്കി മുഖത്തിടുക.എണ്ണമയമുള്ള ചർമക്കാർക്കു യോജിച്ച ഫെയ്സ് പാക് ആണിത്.
- സൂര്യപ്രകാശം എല്കുന്നെ മൂലമുള്ള കരുവാളിപ് മാറാൻ ആപ്പിൾ പൾപ്പും ഗ്ലിസറിനും ചേർത്തു മുഖത്തു പുരട്ടുന്നതു നല്ലതാണു
പ്രതികരിക്കാൻ ഇവിടെ എഴുതുക