കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്കുള്ള അഭിമുഖം സെപ്തംബര്‍ മൂന്ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടക്കും. ലീഗല്‍ ഓഫീസര്‍, ക്രെഡിറ്റ് ഓഫീസര്‍, ടെക്നിക്കല്‍ ഓഫീസര്‍ (സിവില്‍), കസ്റ്റമര്‍ മാനേജര്‍, എജ്യു കണ്‍സള്‍ട്ടന്റ്, എ എസ് പി ഡോട്ട്നെറ്റ്, എംവിസി ഡെവലപ്പര്‍ എന്നീ തസ്തികയിലേക്കാണ് അഭിമുഖം.
യോഗ്യത: പ്ലസ് ടു, ഡിഗ്രി, ഐ ടി ഐ/ ഡിപ്ലോമ സിവില്‍, എല്‍എല്‍ബി, ബിഇ/ ബിടെക്/എംസിഎ. അഭിമുഖത്തിന് പങ്കെടുക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും അഭിമുഖത്തിന് പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.
പ്രതികരിക്കാൻ ഇവിടെ എഴുതുക