കൊച്ചി: മദ്യവും കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിലായി. ഒഡീഷ കടസാഹി സ്വദേശി രഞ്ചന്‍ കുമാര്‍ മുദുലി(28) യാണ് ഇടച്ചിറ ഭാഗത്ത് നിന്ന് അറസ്റ്റിലായത്.
ഡാന്‍സാഫും ഇന്‍ഫോപാര്‍ക്ക് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഒഡീഷ സ്വദേശി പിടിയിായത്.
ഇയാളില്‍ നിന്ന് 20 കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും 110ഗ്രാം കഞ്ചാവും കടത്താനുപയോഗിച്ച മോട്ടോര്‍ സൈക്കിളും പിടികൂടി. ബെവ്കോ വില്പനശാലയില് നിന്ന് വലിയ അളവില്‍ മദ്യം വാങ്ങി സൂക്ഷിച്ച് ഡ്രൈഡേ ദിവസങ്ങളില്‍ വില്പന നടത്തുന്നതാണ് പ്രതിയുടെ രീതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക