ബംഗളൂരു: കര്‍ണാടകയിലെ കോലാറില്‍ ഒരു കോളജിലെ 65 മലയാളി നഴ്സിങ് വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോലാര്‍ ഗോള്‍ഡ് ഫീല്‍ഡിലെ (കെ.ജി.എഫ്) നൂറുന്നിസ നഴ്സിങ് കോളജിലാണ് ഒരാഴ്ചക്കിടെ ഇത്രയും പേര്‍ക്ക് കേസ് സ്ഥിരീകരിച്ചത്.
രോഗം പിടിപെട്ട എല്ലാവരും ആര്.ടി.പി.സി.ആര് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റുമായി കേരളത്തില്‍നിന്ന് പ്രത്യേക ബസില്‍ കോളജില്‍ എത്തിയവരാണെന്ന് ആരോഗ്യമന്ത്രി കെ. സുധാകര്‍ പറഞ്ഞു. ആഗസ്റ്റ് 18നാണ് 146 വിദ്യാര്‍ഥികളെ കേരളത്തില്‍നിന്ന് ബസിലെത്തിച്ചത്.
ഇവര്‍ മറ്റുയാത്രാമാര്‍ഗങ്ങള്‍ തേടിയിട്ടില്ലെന്നതിനാല്‍ വിദ്യാര്ഥികളിലൊരാളില്നിന്ന് മറ്റുള്ളവര്‍ക്ക് രോഗം പകര്ന്നതാവാനുള്ള സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. ഇവരുടെ കോവിഡ് സര്‍ട്ടിഫിക്കറ്റ് വ്യാജമാണോ എന്നറിയാന്‍ ക്യൂ.ആര് കോഡ് സ്കാന്‍ ചെയ്ത് പരിശോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക