തൃശൂര്‍ : പ്രമുഖ സിനിമാ നിര്‍മ്മാതാവ് രാജ ചെറിയാന് അന്തരിച്ചു. 72 വയസ്സായിരുന്നു. കുന്നംകുളം കിടങ്ങന്‍ ചിരിയാക്കുവിന്റെ മകനാണ് അഡ്വ. രാജ ചെറിയാന്.
1982 ല്‍ മമ്മൂട്ടി, മോഹന്‍ലാല്‍, രതീഷ്, സറീന വഹാബ് തുടങ്ങിയവര്‍ അഭിനയിച്ച എന്തിനോ പൂക്കുന്ന പൂക്കള്‍, തീരെ പ്രതീക്ഷിക്കാതെ, കൈയെത്തും ദൂരത്ത്, ഒരു മുഖം പല മുഖം തുടങ്ങിയ സിനിമകളുടെ നിര്‍മ്മാതാവാണ്.
തീരെ പ്രതീക്ഷിക്കാതെ, കൈയെത്തും ദൂരത്ത് തുടങ്ങിയ ചിത്രങ്ങളുടെ കഥയും രാജ ചെറിയാന്റേതായിരുന്നു. ദീര്‍ഘകാലം കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
അടുപ്പുട്ടി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി കൈസ്ഥാനിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.സംസ്കാരം ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രലില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക