തിരുവനന്തപുരം: ടെലിവിഷന്‍ സീരിയലുകളുള്പ്പെടെ പരിപാടികളുടെ സെന്‍സറിങ് ഗൗരവമായി കാണുമെന്ന് മന്ത്രി സജി ചെറിയാന്.
കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്ന് കാണുന്ന പരിപാടികളായതിനാല്‍ സീരിയലുകളുടെ സെന്‍സറിങ്ങിന് കൂടുതല്‍ ഗൗരവം കൊടുക്കണമെന്ന് വാര്‍ത്തസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
തിരക്കഥകളില്‍ കൂടുതല്‍ മസാല പുരട്ടി ജനങ്ങള്‍ക്ക് മുന്നിലെത്തിക്കുന്ന രീതിയില്‍നിന്ന് ചാനലുകള്‍ പിന്മാറണം.
അതിനു മാറ്റംവരുത്തുന്നതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ചാനല്‍ മേധാവികളുടെ യോഗം വിളിക്കും. പരിപാടികളുടെ നിലവാരം ഉയര്‍ത്തുന്ന കാര്യങ്ങളാകും ഈ ചര്‍ച്ചയില്‍ മുന്നോട്ടുവെക്കുക.
വിവിധ അക്കാദമികള്‍ക്ക് കീഴിലുള്ള അവാര്‍ഡുകളുടെ തുക വര്‍ധിപ്പിക്കുന്ന കാര്യം പരിശോധിക്കും. ടി.വി അവാര്‍ഡ് തുക വര്‍ധിപ്പിക്കണമെന്ന ജൂറി ശിപാര്‍ശ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കാന്‍ ചലച്ചിത്ര അക്കാദമി ചെയര്മാന് കമലിനോട് മന്ത്രി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക