അങ്കമാലി: അങ്കമാലി തുറവൂരിൽ എളന്തുരത്തി വീട്ടിലാണ് ദാരുണമായ സംഭവം നടന്നത്. കുഞ്ഞുങ്ങളെ തീ കൊളുത്തി ‘അമ്മ ആത്മഹത്യക് ശ്രമിക്കുകയായിരുന്നു. കുഞ്ഞുങ്ങൾ മരിച്ചു ‘അമ്മ അഞ്ജു (29 ) ഗുരുതരാവസ്ഥയിൽ ആശുപത്രിലാണ്
മണ്ണെണ്ണ ഒഴിച്ചാണ് അഞ്ജു തീ കൊളുത്തിയത്. സമീപവാസികൾ എത്തി മൂവരെയും ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും മക്കൾ രണ്ടു പേരും മരിച്ചിരുന്നു.
അഞ്ജുവിന്റെ നില ഗുരുതരമായതിനാൽ തൃശ്ശൂർ മെഡിക്കൽ കോളേജിലെക്ക് മാറ്റിയിട്ട് ഉണ്ട് . കുട്ടികളുടെ മൃതദേഹം അങ്കമാലി എൽ എഫ് ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്.
ഒന്നരമാസം മുൻപാണ് അഞ്ജുവിന്റെ ഭർത്താവ് അനൂപ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട മാനസിക ബുദ്ധിമുട്ടിലാരുന്നു അഞ്ജു എന്നാണ് സമീപ വാസികൾ പറഞ്ഞത്. സംഭവത്തിൽ പോലീസ് അനേഷണം നടത്തി വരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക