കൊല്ലം : അഴീക്കലില്‍ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുകയായിരുന്ന വള്ളം മറിഞ്ഞ് നാലു പേര് മരിച്ചു. വള്ളത്തിലുണ്ടായിരുന്ന അഞ്ചുപേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സുനില്‍ദത്ത്, സുദേവന്, തങ്കപ്പന്, ശ്രീകുമാര്‍ എന്നിവരാണ് മരിച്ചത്.
വള്ളത്തില്‍ 16 പേരാണ് ഉണ്ടായിരുന്നത്. ഓംകാരം എന്ന വള്ളമാണ് മറിഞ്ഞത്. കരയുടെ ഒരു നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് അപകടം.
ആറാട്ടുപുഴ ഭാഗത്തു നിന്നും പോയ വള്ളമാണ് രാവിലെ 10 മണിയോടെ അഴീക്കല്‍ പൊഴിക്ക് സമീപം മറിഞ്ഞത്. മൃതദേഹങ്ങള്‍ ഓച്ചിറ ആശുപത്രിയിലാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക