ബഹിരാകാശ ജീവിതത്തെക്കുറിച്ചു പലർക്കും പല സംശയങ്ങൾ ഉണ്ടാകാം. എന്നാൽ നാസയുടെ ബഹിരാകാശ യാത്രി മേഗൻ മാക് ആർതർ ഇങ്ങനെയുള്ള ഒരു സംശയത്തിന് പരിഹാരമായി ഒരു വീഡിയോയുമായി വന്നിരിക്കുകയാണ്. വീഡിയോയിൽ അവർ ഷാംപൂ ഉപയോഗിച്ച് സ്പേസ് ഷിപ്പിനുള്ളിൽ മുടി വൃത്തിയാക്കുന്നതാണ് കാണിച്ചിരിക്കുന്നത്.
https://twitter.com/Astro_Megan/status/1432708693267779607?s=20
സ്റ്റെപ് സ്റ്റെപ് ആയിട്ടുള്ള ഈ വീഡിയോയിൽ അവർ ആദ്യം ഒരു ടൗവൽ ഉപയോഗിച്ച് വെള്ളം പ്രസ് ചെയ്തു മുടിയിൽ തേക്കുന്നതായി കാണാം. കാരണം സീറോ ഗ്രാവിറ്റിയിൽ വെള്ളത്തുള്ളികൾ തെറിച്ചു നഷ്ടപ്പെട്ടു പോകാതിരിക്കാൻ വളരെ ശ്രദ്ധയോടെ ആണ് ടൗവ്വലും വെള്ളവും ഉപയോഗിച്ചിരിക്കുന്നത്. പിന്നീട് കഴുകിക്കളയേണ്ട ആവശ്യമില്ലാത്ത ഒരു തരം ഷാംപൂ ഒരു ചീപ്പിന്റെ സഹായത്തോടെ ചീകി പിടിപ്പിക്കുന്നതായും കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക