ന്യൂഡല്‍ഹി : ക്രിക്കറ്റിൽ ഓരോ മത്സരത്തിലും റെക്കോര്‍ഡുകള്‍ തകര്‍ക്കാറുള്ള താരമാണ് വിരാട് കൊഹ്ലി.
ഇത്തവണ ക്രിക്കറ്റില്‍ നിന്ന് മാറി സോഷ്യല്‍ മീഡിയയിലാണ് അദ്ദേഹം പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ 150 മില്യണ്‍ ഫോളോവേഴ്സ് ഉള്ള ആദ്യ ഇന്ത്യക്കാരനും ആദ്യ ഏഷ്യക്കാരനുമായി വിരാട് കൊഹ്ലി മാറിയിരിക്കയാണ്. ഫോട്ടോ-ബ്ലോഗിംഗ് പ്ലാറ്റ്ഫോമില്‍ 150 ദശലക്ഷം ഫോളോവേഴ്സ് ഉള്ള നാലാമത്തെ കായിക താരമാണ് കൊഹ്ലി.
337 ദശലക്ഷം ഫോളോവേഴ്സുമായി റൊണാള്‍ഡോ ഒന്നാം സ്ഥാനത്തും , ലയണല്‍ മെസ്സിയും ബ്രസീലിന്റെ നെയ്മറും യഥാക്രമം 260 ദശലക്ഷം, 160 ദശലക്ഷം ഫോളോവേഴ്സുമായി പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുമാണ്.
ഇന്‍സ്റ്റാഗ്രാമില്‍ 75 ദശലക്ഷം ഫോളോവേഴ്സില്‍ എത്തുന്ന ആദ്യ ഏഷ്യക്കാരനായി കൊഹ്ലി നേരത്തെ മാറിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക