മംഗലാട്ട് രാഘവന് അന്തരിച്ചു.101 വയസായിരുന്നു. മയ്യഴി വിമോചനസമരസേനാനിയും എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്നു. ശ്വാസതടസത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1921 സെപ്റ്റംബര്‍ 20നാണ് മംഗലാട്ട് രാഘവന് ജനിച്ചത്. പഠനം പൂര്‍ത്തിയാക്കുന്നതിനു മുമ്പ് മയ്യഴി വിമോചനപ്രസ്ഥാനത്തില്‍ ഇദ്ദേഹം സജീവമായി. മാതൃഭൂമി കണ്ണൂര്‍ ബ്യൂറോ ചീഫായി മംഗലാട്ട് രാഘവന് പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇദ്ദേഹം ഫ്രഞ്ച് അനായാസം കൈകാര്യം ചെയ്തിരുന്ന വ്യക്തിയായിരുന്നു. അതുകൊണ്ട് തന്നെ ഫ്രഞ്ച് കവിതകൾ ഇദ്ദേഹം മലയാളത്തിലേയ്ക് മൊഴിമാറ്റിയിട്ടുണ്ട്. ഫ്രഞ്ച് കവിതകള്‍ക്ക് 1994-ല്‍ വിവര്‍ത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡും അയ്യപ്പപ്പണിക്കര്‍ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക