നാല്‍പ്പതുകാരനായ നടന് സിദ്ധാര്‍ത്ഥ് ശുക്ലയുടെ അപ്രതീക്ഷിത വിയോഗം പലരെയും ഞെട്ടിച്ചു. നടനും ബിഗ് ബോസ് സീസണ് -13 വിജയിയും ആയ താരം വ്യാഴാഴ്ച രാത്രിയിൽ മരണത്തിന് കീഴടങ്ങിയത് ഹൃദയാഘാതത്തെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു.
ഹൃദയാഘാതം കൂടുന്നത്തിനു പ്രധാന കാരണം ജീവിത രീതിയാനെന്നാണ് വിദഗ്ധര്‍ പറയുന്നത്.
രാത്രി മരുന്നുകള്‍ കഴിച്ച് ഉറങ്ങാന്‍ കിടന്ന സിദ്ധാര്‍ഥ് പിന്നീട് ഉണര്‍ന്നില്ല. ഇന്ത്യയിലുള്ള യുവാക്കള്‍ക്കിടയില്‍ ഹൃദയാഘാതം കൂടുന്നത് എന്തുകൊണ്ടാണെന്ന ആശങ്കയും ഇതോടെ ഉടലെടുത്തു. മാനസിക സമ്മര്‍ദ്ദം, ശാരീരിക ആരോഗ്യം, മറ്റ് കാരണങ്ങള്‍ എന്നിവയാണ് യുവാക്കള്‍ക്കിടയില്‍ വര്‍ദ്ധിക്കുന്ന ഹൃദയ സംബന്ധമായ അസുഖങ്ങളുടെ പ്രധാന കാരണമെന്ന് എയിംസിലെ കാര്‍ഡിയോളജി പ്രൊഫസര്‍ ഡോ. അംബുജ് റോയ് ഇന്ത്യ ടുഡേയ്ക്ക് നല്കിയ പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക