കണ്ണൂർ: പട്ടികജാതി വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മാടായി ഗവ ഐ ടി ഐ യില്‍ ഈ അധ്യയന വര്‍ഷം വിവിധ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. എന്‍സിവിടി അംഗീകാരമുള്ള പ്ലംബര്‍(ഒരു വര്‍ഷം), പെയിന്റര്‍ ജനറല്‍ (രണ്ട് വര്‍ഷം) എന്നീ ട്രേഡുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ ഫോറം www.scdd.kerala.gov.in ല്‍ അഡ്മിഷന് 2021 എന്ന ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യണം.
ബാബു ആന്റണിയ്ക്ക് ഒപ്പം നിൽക്കുന്ന തെന്നിന്ത്യയുടെ സൂപ്പർസ്റ്റാറിനെ മനസ്സിലായോ?
അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സ്കാന്‍ ചെയ്ത് ഒറ്റ ഫയല്‍ ആക്കി സപ്തംബര്‍ 15 വൈകിട്ട് അഞ്ച് മണിക്കകം അപ് ലോഡ് ചെയ്യണം. സൗജന്യ പരിശീലനത്തിന് പുറമെ പോഷകാഹാരം, ഉച്ചഭക്ഷണം, യൂണിഫോം അലവന്‍സ്, ടൂര്‍ അലവന്‍സ്, സ്റ്റൈപ്പന്റ്, ലംപ്സം ഗ്രാന്റ്, വിജയകരമായി പഠനം പൂര്‍ത്തിയാക്കിയാല്‍ ടൂള്‍കിറ്റ് വാങ്ങുന്നതിനുള്ള ധനസഹായം എന്നിവയും ലഭിക്കും. ഫോണ്‍: 04972 877300.
പ്രതികരിക്കാൻ ഇവിടെ എഴുതുക